താരപുത്രികൾ എല്ലാം സിനിമാലോകത്ത് അറിയപ്പെടുന്നവരാണ്. എന്നാൽ സിനിമാലോകത്തുനിന്ന് മാറിനിൽക്കുന്ന ഒരു താര പുത്രിയാണ് ആമിർഖാൻ്റെ മകൾ ഇറ ഖാൻ. കഴിഞ്ഞ വർഷം താൻ ഒരു വ്യക്തിയുമായി പ്രണയത്തിലാണെന്ന് താരപുത്രി പറഞ്ഞിരുന്നു. സംഗീത സംവിധായകനായ മിഷാൽ കിർപലാനിയാണ് തന്റെ കാമുകനെന്ന് ഇറ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആ പ്രണയം ഇടയ്ക്ക് വച്ച് തകർന്നിരുന്നു. ഇപ്പോൾ താരം വീണ്ടും പ്രണയത്തിലാണ് എന്ന വാർത്തകളാണ് ഗോസിപ്പു കോളങ്ങളിൽ നിറയുന്നത്.
തന്റെ ഫിറ്റ്നസ് ട്രെയ്നറായ നൂപുർ ശിഖാരെയുമായി ഇറ പ്രണയത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുംബൈ സ്വദേശിയായ ഫിറ്റ്നസ് പരിശീലകനാണ് നൂപുർ. ആമിറിനെ ട്രെയ്ൻ ചെയ്തിരുന്നതും നൂപുർ ആയിരുന്നു. ലോക്ക്ഡൗൺ സമയത്ത് ഇറയെയും നൂപുർ പരിശീലിപ്പിച്ചിരുന്നു. ഈ സൗഹൃദമാണ് പ്രണയത്തിലെത്തിയതെന്നും ഇരുവരുടെയും ബന്ധം വീട്ടുകാർക്ക് അറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് താൻ വിഷാദ രോഗത്തിന് അടിമയായിരുന്നു എന്ന് ഇറ വ്യക്തമാക്കിയിരുന്നു.