കാമുകനൊപ്പമുള്ള സ്വകാര്യ വിഡിയോ പുറത്തു വിട്ട് ഐറാ ഖാന്. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകളാണ് ഐറഖാന്. കാമുകനായ നുപുര്‍ ഷിക്രെയെ അവതാരകന് എന്നാണ് ഐറ അഭിസംബോധന ചെയ്തിരിക്കുന്നത്. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് നുപുറിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് ഐറ. ശേഷം ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളുടെയും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളെല്ലാം ചേര്‍ത്ത് വീഡിയോ കൂടി താരം പങ്കു വെച്ചിട്ടുണ്ട്.
നടന് ടൈഗര്‍ ഷ്റോഫിന്റെ സഹോദരി കൃഷ്ണ ഷ്റോഫും ഇരുവര്‍ക്കും ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. മുന്‍പ് വാലൈന്റൈന്സ് ദിനത്തില്‍ ഐറയ്ക്കൊപ്പമുള്ള ഫോട്ടോസ് നുപുര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. അന്ന് താരപുത്രിയുടെ മുടി കെട്ടി കൊടുക്കുന്നതും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുമടക്കം നിരവധി ചിത്രങ്ങള്‍ വൈറലായിരുന്നു.
View this post on Instagram
പല കാര്യങ്ങളിലും ഐറയുടെ തുറന്നു പറച്ചിലുകള്‍ വിവാദങ്ങള്‍ക്കു കാരണമായിട്ടുണ്ട്. പ്രണയത്തെ കുറിച്ച് മാത്രമല്ല ചെറിയ പ്രായത്തില്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് താരപുത്രി പറഞ്ഞ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു. അതിന് ശേഷം താന്‍ അനുഭവിച്ച വിഷാദത്തില്‍ നിന്നും മറികടന്നതിനെ കുറിച്ചും ഐറ തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കാനുള്ള അനുഗ്രഹങ്ങളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ആമിര്‍ ഖാന്റെ ആദ്യ ഭാര്യ റീനയിലുള്ള മകളാണ് ഐറ ഖാന്. പിതാവിനെ കാണാന്‍ എത്തുന്ന ഐറയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലാവാറുണ്ട്.