കോവിഡ് വ്യാപനത്തിൽ തീയറ്റർ വ്യവസായം തകർന്നടിഞ്ഞപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വൻ കുതിപ്പാണ് നടത്തിയത്. ഇപ്പോഴിതാ ഇന്ത്യയിൽ പലയിടത്തും തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കുവാൻ ആരംഭിച്ചിരിക്കുകയാണ്. തീയറ്റർ അനുഭവം കൊതിക്കുന്ന തമിഴ്നാട്ടിലുള്ള പ്രേക്ഷകർക്ക് ഇപ്പോൾ ഒരു സന്തോഷവാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ തീയറ്ററുകൾ തുറന്നപ്പോൾ വിജയ്യുടെ ബിഗിൽ, ധാരാള പ്രഭു, ഇരുട്ട് അറയിൽ മുരട്ട് കുത്ത്, ഓ മൈ കടവുളേ, കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്നീ അഞ്ച് സിനിമകൾ തമിഴ്നാട്ടിൽ റീ-റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ദീപാവലിക്ക് കൂടുതൽ ചിത്രങ്ങൾ തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്.
സന്തോഷ് ജയകുമാർ ഒരുക്കുന്ന അഡൽറ്റ് കോമഡി ചിത്രം ഇരണ്ടാം കുത്തും സന്താനം നായകനാകുന്ന ബിസ്കോതും ദീപാവലിക്ക് തീയറ്ററുകളിൽ എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. സംവിധായകൻ സന്തോഷ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.
To All who tot #IrandamKuththu is not censored and will not clear censor. Here’s the censor certificate and release date #HappyDiwaliFolks
14thNov2020
See you all in theatres @Rockfortent @Danielanniepope @harikomz @FiveStarAudioIn @proyuvraaj pic.twitter.com/Ghb6y1Lzrm— Santhosh P Jayakumar (@santhoshpj21) November 10, 2020