ടോവിനോ തോമസ് നായകനാകുന്ന റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രമാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങുകയുണ്ടായി. വളരെ ആവേശത്തോടെ ട്രെയിലർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ട്രെയിലർ വ്യക്തമാകുന്ന കാര്യം ചിത്രം ഒരു അടിപൊളി റോഡ് മൂവിയാണ് എന്നാണ്. ഇപ്പോൾ മുന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താൻ ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചുകൊണ്ട് ഒരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരുദിവസം താനും പോകുവാൻ ആഗ്രഹിക്കുന്ന ഒരു യാത്രയാണ് ഇതെന്നും നിങ്ങളെപ്പോലെ ഹെൽമറ്റ് ധരിച്ച് സുരക്ഷിതമായി പോകുവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇർഫാൻ പത്താൻ കുറിച്ചു.
ടോവിനോ തോമസ് ടാഗ് ചെയ്തുകൊണ്ടുള്ള ആ ട്വീറ്റിന് മറുപടിയായി നന്ദി അറിയിച്ചുകൊണ്ട് ടൊവിനോയും രംഗത്തെത്തിയിരുന്നു. ഇന്ത്യ മുഴുവൻ ബുള്ളറ്റിൽ ചുറ്റി കാണണമെന്ന ആഗ്രഹവുമായി അമേരിക്കയിൽ നിന്ന് എത്തുന്ന കാതറിൻ നായികയായി എത്തുമ്പോൾ അവളെ സഹായിക്കുവാനായി എത്തുന്ന ജോസ് മോൻ എന്ന കഥാപാത്രമായിട്ടാണ് ടോവിനോ തോമസ് ചിത്രത്തിൽ വേഷമിടുന്നത്. മാർച്ച് 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
https://t.co/W0lPhmPslL That’s the road trip I would love to go someday @ttovino and just like you with the helmet ⛑ on! #drivesafe
— Irfan Pathan (@IrfanPathan) March 9, 2020