നിപ്പാ വൈറസിനെ കേരളം ഐതിഹസികമായി പ്രതിരോധിച്ചതിന്റെ കഥ പറയുന്ന ചിത്രമാണ് വൈറസ്.ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഗംഭീര റിപ്പോർട്ടുകളാണ് ട്രയ്ലറിന് ലഭിക്കുന്നത്.മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്ബീശന്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്ബന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.ചിത്രത്തിന് ആശംസകളുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നായാണ് ഇര്ഫാന് പത്താന് ട്വിറ്ററില്‍ കുറിച്ചത്. അത് ഏറെ പേടിപ്പെടുത്തുന്നതായിരുന്നുവെന്നും ഇര്ഫാന് പറയുന്നു. സ്വാര്‍ഥതയില്ലാത്ത ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന വൈറസ് ടീമിന് ആശംസയും പത്താന് നേര്‍ന്നു.ചിത്രത്തില്‍ സിസ്റ്റര്‍ ലിനിയുടെ വേഷത്തിലെത്തുന്നത് റിമാ കല്ലിങ്കലാണ്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വേഷത്തിലെത്തുന്നത് രേവതിയാണ്. ചിത്രത്തില്‍ രേവതിയെ കാണാന്‍ ശൈലജ ടീച്ചറെ പോലെ തന്നെയുണ്ടെന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകരുടെ അഭിപ്രായം.ജൂണ്‍ ഏഴിന് ചിത്രം തീയ്യേറ്ററുകളിലെത്തും.