അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ദര്‍ശന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ഇരുള്’. നെറ്റിഫ്ലിക്സില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച ‘ഇരുള് ‘മലയാള സിനിമയുടെ മുഖമുദ്രയാവുകയാണ്..
സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളാണുള്ളത്. മലയാള സിനിമയില്‍ അടുത്ത കാലത്ത് ഇറങ്ങിയ സീരിയല്‍ കില്ലര്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ‘ഇരുള്’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ ജോമോന് ടി ജോണാണ്. ത്രില്ലര്‍ മൂഡ് നിലനിര്‍ത്തുന്നതില്‍ ശ്രീരാഗ് സജിയുടെ പശ്ചാത്തലസംഗീതം പ്രധാന പങ്കു വഹിക്കുന്നു.