പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് മാസ്സ് ലുക്കിൽ പ്രണവിനെ അവതരിപ്പിച്ചിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ പ്രതീക്ഷകൾ പകരുന്നതാണ്. റൊമാന്റിക് അഡ്വെഞ്ചറസ് മൂവി ആയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നിർമാണം മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടമാണ്.
ആദ്യ ചിത്രം ബ്ലോക്ക്ബസ്റ്ററാക്കിയ സംവിധായകനും നായകനും ഒന്നിക്കുന്ന ഒരു ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. പ്രണവ് മോഹൻലാൽ നായകനായ ആദ്യ ചിത്രം ആദിയും അരുൺ ഗോപി ആദ്യമായി സംവിധാനം നിർവഹിച്ച രാമലീലയും മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകൾ ആയിരുന്നു. ഗോപി സുന്ദറാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത്.