പ്രണവ് മോഹൻലാൽ – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. തമിഴ് സൂപ്പർതാരം സൂര്യയാണ് ട്രെയ്ലർ ഔദ്യോഗികമായി പുറത്തിറക്കിയത്. കിടിലൻ ഫൈറ്റും പ്രണയവും സൗഹൃദവുമെല്ലാമായി ഒരു പക്കാ എന്റർടൈനറിന് ഉറപ്പ് നൽകുന്നുണ്ട് ട്രെയ്ലർ. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും. മാസ്സ് പോസ്റ്ററും ടീസറും ഗാനവുമെല്ലാമായി ഇതിനകം പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിച്ച ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും തകർപ്പൻ ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്നുമാണ് ഒരുക്കുന്നത് എന്നത് കൂടുതൽ ആവേശം നിറക്കുന്നു. സയ ഡേവിഡാണ് നായിക. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ എന്നിങ്ങനെ മികച്ചൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Aaraaro Ardhramayi Irupathiyonnaam Noottaandu Irupathiyonnaam Noottaandu Irupathiyonnaam Noottaandu First Look is out now Irupathiyonnaam Noottaandu Heroine Irupathiyonnaam Noottaandu Movie Irupathiyonnaam Noottaandu Official Trailer is Out Now Irupathiyonnaam Noottaandu Pranav Irupathiyonnaam Noottaandu Release Irupathiyonnaam Noottaandu to have an exciting train fight Irupathiyonnaam Noottaandu Trailer അപ്പന്റെ ചരിത്രം അപ്പന്... ഇത് മകൻ തീർക്കുന്ന ചരിത്രം...! ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രെയ്ലർ കാണാം