പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിന്റെ സർഫിങ്ങ് രംഗങ്ങൾ ഉണ്ടെന്ന വാർത്ത ചെറുതായിട്ടൊന്നുമല്ല പ്രേക്ഷകരെ ആവേശം കൊള്ളിച്ചത്. റൊമാന്റിക് എന്റർടൈനറാണ് ചിത്രമെങ്കിലും കിടിലൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്ന വാർത്ത പീറ്റർ ഹെയ്ൻ ഒരുക്കുന്ന കിടിലൻ ട്രെയിൻ ഫൈറ്റും ചിത്രത്തിലുണ്ടെന്നാണ്. പീറ്റർ ഹെയ്ൻ ഇതിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫ് ചെയ്യുന്ന ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി തീർന്നിരിക്കുകയാണ്. ആദിയിലെ പാർകൗർ രംഗങ്ങൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന പ്രേക്ഷകർക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ പ്രണവും പീറ്റർ ഹെയ്നും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. രാമലീല എന്ന തന്റെ ആദ്യചിത്രം ബ്ലോക്ക്ബസ്റ്ററാക്കിയ അരുൺ ഗോപി എന്ന സംവിധായകൻ കൂടിയാകുമ്പോൾ പ്രതീക്ഷകൾ വർദ്ധിക്കുന്നു.