പ്രണവ് മോഹൻലാലിന്റെ രണ്ടാം ചിത്രമെന്ന ലേബലിൽ വാർത്തകളിൽ സ്ഥാനം പിടിച്ച ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.കഴിഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു.അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോളിതാ ചിത്രത്തിന്റെ ആദ്യ ടീസറും പുറത്തുവിടാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ഡിസംബർ 13ന് വൈകിട്ട് അഞ്ച് മണിക്കാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിടുന്നത്.ഇതിനോടകം ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ നോക്കിക്കാണുന്ന ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ടീസറാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.ടോമിച്ചൻ മുളകുപ്പാടം ആണ് ചിത്രം നിർമ്മിക്കുന്നത്.കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്, ഷാജു ശ്രീധര്‍, അഭിഷേക്, കൃഷ്ണ പ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.