സോഷ്യല്‍ മീഡിയയില്‍ സജീവമായ കുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. ലോകഡൗണില്‍ രസകരമായ വീഡിയോകളിലൂടെ ഇവരെല്ലാവരും തന്നെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഇതിനോടകം കുടുംബത്തിലെ രണ്ടു പേര് സിനിമയിലെത്തി. മൂത്ത മകള്‍ അഹാനയും ഇളയ മകള്‍ ഹന്‍സികയും. മൂന്നാമത്തെയാള്‍ ഇഷാനിയുടെ ആദ്യ സിനിമ ‘വണ്‍’ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് അതും പ്രതിസന്ധിയിലായി.
ഇപ്പോഴിതാ മലയാളം ബിഗ് ബോസ് മൂന്നാം സീസണ് തുടങ്ങുന്നു എന്ന് വാര്‍ത്ത വന്നതിനു പിന്നാലെ, കൃഷ്ണകുമാര്‍ കുടുംബത്തില്‍ നിന്നും രണ്ടുപേര്‍ ബിഗ് ബോസ് വീട്ടില്‍ എത്തുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുകയാണ്. ദിയയും ഇളയ സഹോദരി ഇഷാനിയും ബിഗ് ബോസില്‍ പങ്കെടുക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്ത.
സുഹൃത്തിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയപ്പോള്‍ പോലും ചോദ്യം ഉണ്ടായ സാഹചര്യത്തിലാണ് രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ യൂട്യൂബ് വീഡിയോ വഴി വിശദീകരണം നല്‍കിയത്. ദിയയോ ഇഷാനിയോ ബിഗ് ബോസില്‍ ഉണ്ടാവില്ലെന്നും ഇതിനായി ചിലവഴിക്കാന്‍ സമയമില്ല എന്നും വീഡിയോയില്‍ ദിയ വ്യക്തമാക്കി.