മോഹൻലാൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് നടത്തിയ നീക്കത്തിന് പിന്നിൽ മോഹൻലാൽ ഡേറ്റ് കൊടുക്കാത്തതിനെ തുടർന്നുള്ള സംവിധായകന്റെ പക പോക്കലെന്ന് റിപ്പോർട്ട്. സിനിമ സംഘടനാ നേതാവായ ഒരു സംവിധായകൻ വഴിയാണ് ഈ സംവിധായകൻ മോഹൻലാലിനെ കാണുന്നതും കഥ പറയുന്നതും. കഥയിലെ ചില ഭാഗങ്ങളെ കുറിച്ച് മോഹൻലാൽ സംശയങ്ങൾ ഉന്നയിച്ചപ്പോൾ സംവിധായകന് മറുപടി നൽകാനായില്ല. ഒടുവിൽ സംവിധായകൻ മോഹൻലാലിനോട് പറഞ്ഞത് ഇങ്ങനെ. “മോഹൻലാലിനെ മലയാളികൾക്ക് മാത്രമേ അറിയാവൂ. ലോകത്തെ വലിയ സിനിമ പ്രവർത്തകർ എന്റെ സിനിമ കണ്ടിട്ടുണ്ട്. അവർക്ക് എന്നെ അറിയാം.” മോഹൻലാൽ ഇക്കാര്യം സംഘടനനേതാവായ സംവിധായകനെ അറിയിക്കുകയും അദ്ദേഹം അത് സംഘടനയോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. അതിനിടയിൽ വ്യാജ ഒപ്പിട്ട് സമർപ്പിച്ച നിവേദനത്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി വിജിലൻസ് അന്വേഷണം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനെല്ലാം ഉപരി മോഹൻലാൽ ചടങ്ങിൽ മുഖ്യാഥിതി ആയിയെത്തുമെന്ന് മന്ത്രി എ കെ ബാലനും അറിയിച്ചിട്ടുണ്ട്.