മകൻ ഇസഹാക്കിന്റെ ജനനത്തിന് ശേഷം പതിവിൽ കൂടുതൽ സന്തോഷവാനായാണ് ചാക്കോച്ചനെ മലയാളികൾ കാണുവാറുള്ളത്.ഇസയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും ചാക്കോച്ചനും കുടുംബവും വലിയ രീതിയിൽ തന്നെ ആഘോഷമാക്കാറുണ്ട്.ഇപ്പോൾ ജൂനിയർ ചാക്കോച്ചൻ മുട്ടിൽ ഇഴയുന്ന ഒരു ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടി പങ്കു വെച്ചിരിക്കുകയാണ് ചാക്കോച്ചൻ.നീന്തൽ പരിശീലനം തുടങ്ങി എന്ന രസകരമായ ക്യാപ്ഷനോട് കൂടിയാണ് ചാക്കോച്ചൻ ചിത്രം പങ്ക് വെച്ചിരിക്കുന്നത്.
14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ഇടയിലേക്ക് വന്ന ജൂനിയർ കുഞ്ചാക്കോയുടെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കെടുക്കാറുണ്ടായിരുന്നു.ഇവയെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്