ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റീസും പങ്കെടുത്ത ഫിറ്റ്നസ് ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ജിമ്മിലെ വർക്ക് ഔട്ട് വീഡിയോയും ഫോട്ടോസുമെല്ലാമായി ചലഞ്ച് തരംഗമാകുന്നതിനിടയിൽ വേറിട്ട ഒരു പങ്കാളിത്തമാണ് കേരളത്തിലെ യുവാക്കളുടെ മനം കവർന്ന തട്ടത്തിൻ മറയത്തെ സുന്ദരി ഇഷ തൽവാർ നടത്തിയിരിക്കുന്നത്. തന്നെ ആരും ചലഞ്ച് ചെയ്തില്ല. അതിനാൽ തന്നെ ഈ ഫിറ്റ്നസ് ചലഞ്ച് സ്വയം ഏറ്റെടുക്കുകയാണെന്നും പറഞ്ഞ് വീട്ടിലെ തറ തുടക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്.