സൂപ്പർഹിറ്റ് ചിത്രം കിലുക്കത്തിന്റെ ലൊക്കേഷനിലാണ് സംഭവം. ഊട്ടി പട്ടണം എന്ന ഗാനത്തിന്റെ ചിത്രീകരണ സമയം. മോഹൻലാൽ, ജഗതി, രേവതി എന്നിവർ ഒരു ട്രെയിനിന്റെ മുകളിൽ നിൽക്കുകയാണ്. ചിത്രീകരണം പുരാഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു ഇലക്ട്രിക് ലൈൻ മോഹൻലാലിന് അടുത്തേക്ക് താഴ്ന്ന് വരുന്നത് ജഗതി കണ്ടത്. അപ്പോൾ തന്നെ കുനിയാൻ പറഞ്ഞ് ജഗതി വിളിച്ചു കൂവി. അത് കേട്ട പാടെ മോഹൻലാൽ കുനിയുകയും മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തു. അന്ന് ജഗതി ഉറക്കെ വിളിച്ചു പറഞ്ഞിരുന്നില്ലെങ്കിൽ മോഹൻലാൽ എന്ന മലയാള സിനിമയുടെ അഭിമാനം ഉണ്ടാകുമായിരുന്നില്ല.