ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഏവരും കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
“മരക്കാറിൽ ഫിക്ഷണലായിട്ടുള്ള ഘടകങ്ങൾ ഏറെയുണ്ട്. അത് ഇന്റർനാഷണൽ മാർക്കറ്റിൽ റിലീസ് ചെയ്യാൻ ചിത്രത്തിന് സഹായകവുമാണ്. കുഞ്ഞാലി മരക്കാർ ഇന്ത്യയുടെ ആദ്യത്തെ നേവൽ കമാൻഡറാണ്. ചിത്രത്തെ ഇന്ത്യൻ നേവിക്ക് ഡെഡിക്കേറ്റ് ചെയ്യാമെന്ന് പറഞ്ഞത് മോഹൻലാലാണ്. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തിയിട്ടുള്ളതും.”
ചൈനയിലും മരക്കാർ റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുവാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ വിഎഫ്എക്സ് വർക്കുകൾ പുരോഗമിക്കുകയാണ്. മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, സുനിൽ ഷെട്ടി, കീർത്തി സുരേഷ്, അർജുൻ സർജ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.