കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷക മനം കവർന്ന മാത്യു തോമസ് നായകനായ തണ്ണീർമത്തൻ ദിനങ്ങൾ വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് രസകരമായ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ ഫാമിലി ഫോട്ടോക്കൊപ്പം തണ്ണീർ മത്തൻ ദിനങ്ങളിലെ നായിക അനശ്വരയെ കൂടി ചേർത്ത് വെച്ചുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവനും സംസാര വിഷയം.
നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു തോമസ്, ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം നിറഞ്ഞ സദസ്സിൽ പ്രർശനം തുടരുകയാണ്.