ഇന്നലെ കൊച്ചിയിലെ ഗോകുലം പാർക്കിൽ വെച്ച് നടന്ന ആദി നൂറാം ദിന വിജയാഘോഷവേദിയിൽ വെച്ചാണ് അവതാരിക ലാലേട്ടന്റെ പ്രിയ പത്നി സുചിത്ര മോഹൻലാലിനോട് ഈ ചോദ്യം ചോദിച്ചത്. അച്ഛന്റേയും മകന്റേയും ചിത്രങ്ങൾ റിലീസ് വന്നാൽ ആദ്യം ഏതു കാണുമെന്നാണ് അവതാരിക ചോദിച്ചത്. കുഴപ്പം പിടിച്ച ആ ചോദ്യത്തെ വളരെ മനോഹരമായി സുചിത്ര മോഹൻലാൽ നേരിട്ട്. രണ്ടുപേരും ഒരുമിച്ചഭിനയിക്കുന്ന സിനിമ ഇറങ്ങിയാൽ അത് ഒന്ന് കണ്ടാൽ മതിയല്ലോ എന്നായിരുന്നു പ്രണവിന്റെ അമ്മയുടെ മറുപടി. പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അത്തരത്തിൽ ഒരു ചിത്രം തന്നെയാണ്. ഉടൻ തന്നെ അത്തരത്തിൽ ഒരു സിനിമ സംഭവിക്കട്ടേ എന്ന് തന്നെയാണ് ഏവരുടെയും പ്രാർത്ഥന.