മോഹൻലാലിന് റെഡ് എഫ് എം മ്യൂസിക് അവാർഡ്സിൽ മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചുവെന്ന വാർത്ത വഴിയൊരുക്കിയത് നിരവധി ട്രോളുകൾക്കാണ്. 2019ലെ മികച്ച ഗായകനായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തതിനെ വിമര്‍ശിച്ചായിരുന്നു ട്രോളുകള്‍. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ സെലിബ്രിറ്റി സിംഗർ എന്ന് ചേർക്കാതിരുന്നതാണ് വിനയായത്. പിന്നീട് അത് എഡിറ്റ് ചെയ്തിട്ടുമുണ്ട്.
വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയനിലെ ഏനൊരുവൻ എന്ന ഗാനത്തിനാണ് അവാർഡ് ലഭിച്ചത്. കൂടെയിലെ വാനവില്ലേ എന്ന ഗാനത്തിന് എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകനുള്ള റെഡ് എഫ്എം അവാര്‍ഡ് ലഭിച്ചത്.