ദിലീപ് നായകനായ കോടതിസമക്ഷം ബാലൻ വക്കീലിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോമഡിയും ത്രില്ലും സസ്പെൻസും ആക്ഷനും എല്ലാം നിറച്ച് ഒരു പക്കാ പാക്കേജായി എത്തിയ ചിത്രം പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. ബാലകൃഷ്ണൻ എന്ന വിക്കനായ വക്കീലിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി അനുരാധ എന്നൊരു പെൺകുട്ടി കടന്നു വരുകയും പിന്നീടുണ്ടാകുന്ന സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ് ബി ഉണ്ണികൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന കോടതിസമക്ഷം ബാലൻ വക്കീൽ.
ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങൾ ഇരട്ടി മധുരമാണ് മമ്മുവും അജുവും ദില്ലുവും ഒന്നിക്കുന്ന #MAD ഗ്രൂപ്പിന് സമ്മാനിച്ചിരിക്കുന്നത്. മംമ്ത മോഹൻദാസ്,, അജു വർഗീസ്, ദിലീപ് കൂട്ടുകെട്ട് വീണ്ടും വിജയം കുറിച്ചിരിക്കുകയാണ് ബാലൻ വക്കീലിലൂടെ. ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ടു കൺട്രീസും വമ്പൻ വിജയമായിരുന്നു. ‘വീണ്ടും നമ്മൾ കലക്കി’യെന്ന ക്യാപ്ഷനോടെ മംമ്ത തന്നെയാണ് ഫേസ്ബുക്കിൽ സന്തോഷം പങ്ക് വെച്ചത്.