ലോകമെങ്ങും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയിൽ നിരവധി വ്യക്തികൾ ആണ് നമുക്ക് ചുറ്റും ദുരിതമനുഭവിക്കുന്നത്. സിനിമയിലെ തൊഴിലാളികൾക്ക് പുറമെ ആന്ധ്ര പ്രദേശിൽ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയും എല്ലാ ദിവസവും സഹായിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജഗപതി ബാബു. പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്. താരത്തെ പ്രശംസിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്.
25 വർഷം നീണ്ട കരിയറിൽ 120 ലധികം സിനിമകളിൽ വേഷമിട്ട അദ്ദേഹം മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും ആന്ധ്രപ്രദേശ് സർക്കാറിന്റെ ഏഴ് നന്ദി പുരസ്കാരങ്ങളും നേടിയെടുത്തു. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുലിമുരുകൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ ഡാഡി ഗിരിജ എന്ന വില്ലൻ വേഷത്തിൽ അദ്ദേഹം എത്തിയിരുന്നു. അതിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലും മമ്മൂട്ടി നായകനായി എത്തിയ മധുരരാജയിലും ജഗപതി ബാബു വില്ലൻ വേഷങ്ങളിൽ എത്തിയിരുന്നു.
We Thank to Film actor Shri Jagapathibabu gaaru, from bottom of our heart for your kind support and generosity to cine workers.We all are very grateful for taking out your valuable time and sponsoring us during this pandemic. Putta Ramakrishna @DrTamilisaiGuv #stayhome #staysafe pic.twitter.com/IYUYUO9zRK
— Putta Ramakrishna, Social Activist (@PuttaRamakrishn) May 25, 2020