ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ നാൽപ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് കുടുംബം. ആഘോഷങ്ങൾക്കിടയിൽ ഭർത്താവിന് സ്നേഹ ചുംബനം നൽകുന്ന ശോഭയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ജഗതിയുടെ മകൾ പാർവതി ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചത്. ഇത് ഒരു കാൻഡിഡ് ചിത്രമാണെന്നും അമ്മ അറിയാതെയാണ് ചിത്രം എടുത്തതെന്നും പാർവ്വതി കുറിച്ചു. 1979 സെപ്റ്റംബര്‍ 13 നായിരുന്നു ഇവരുടെ വിവാഹം.
കഴിഞ്ഞവർഷം വിവാഹ ആഘോഷത്തിനായി ബന്ധുക്കൾ ഒത്തുകൂടിയപ്പോൾ ലളിതമായ ഒരു വീഡിയോ പാർവതി പങ്കുവച്ചിരുന്നു. തിരുവമ്പാടി തമ്പാൻ എന്ന ചിത്രത്തിലാണ് ജഗതി ശ്രീകുമാർ അവസാനമായി അഭിനയിച്ചത്. അവിടെ നിന്നും മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകുമ്പോഴായിരുന്നു ജഗതിയുടെ ജീവിതം മാറ്റി മറിക്കുന്ന അപകടം സംഭവിച്ചത്. അന്നുമുതൽ ഏഴ് വർഷമായി അദ്ദേഹം വീൽചെയറിലാണ്. ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് താരം.