ഒരു കാലത്ത് മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഹാസ്യതാരം ആയിരുന്നു ജഗതി ശ്രീകുമാർ. അദ്ദേഹം ഓണസദ്യ ഉണ്ണുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാര്യ ശോഭ ഇലയിൽ വിളമ്പിയ ഊണ് അദ്ദേഹത്തിന് വായിൽ വച്ചുകൊടുക്കുകയാണ്. സംവിധായകൻ വിനോദ് ഗുരുവായൂരാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്.
വളരെ സന്തോഷത്തോടെ ആണ് ജഗതിയെ കാണുവാൻ സാധിക്കുന്നത്. മറ്റു കുടുംബാംഗങ്ങളും ജഗതിയോടൊപ്പം ഉണ്ട്. ജഗതിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ജഗതിയെ മിസ്സ് ചെയ്യുന്നുണ്ടെന്നും വേഗം തന്നെ സിനിമയിലേക്ക് തിരിച്ചു വരണമെന്നും ചില ആരാധകര്‍ പറഞ്ഞിരുന്നു. 2012 ൽ സംഭവിച്ച ഒരു ആക്സിഡന്റിനെ തുടർന്നാണ് പിന്നീട് ജഗതി പൂർണ്ണ ആരോഗ്യം കൈവരിക്കാൻ സാധിക്കാതെ വീട്ടിൽതന്നെ ആയിരിക്കുന്നത്.
#JagathySreekumar Latest
That smile ❤️ pic.twitter.com/IeE8PwdfQe
— Snehasallapam (SS) (@SSTweeps) September 2, 2020