പൃഥ്വിരാജ് ബിജുമേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളം ഇൻഡസ്ട്രിയിൽ വൻവിജയമായി തീർന്ന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അതികായരുടെ പോരാട്ടത്തിന്റെ കഥപറഞ്ഞ ചിത്രവും അതിലെ ഗാനങ്ങളും മികച്ച അഭിപ്രായങ്ങൾ നേടിയെടുത്തു. ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മറ്റൊരു പൃഥ്വിരാജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നതിന് തയ്യാറെടുക്കുകയാണ് ഇദ്ദേഹം. ഇർഷാദ് പരാരി ഒരുക്കുന്ന അയൽവാശി എന്ന സിനിമയിലാണ് ഇനി ജേക്സ് സംഗീതമൊരുക്കുക. പൃഥ്വിയുടെ സംവിധാന സഹായി കൂടിയാണ് ഇർഷാദ് പരാരി.
പൃഥ്വിരാജ് ചിത്രമായ രണത്തിനുവേണ്ടി ജേക്സ് ബിജോയ് ഒരുക്കിയ ടൈറ്റിൽ സോങ് ഇന്നും മലയാളത്തിലെ മികച്ച ടൈറ്റിൽ സോങ് ആയി അറിയപ്പെടുന്നുണ്ട്. ബ്ലസി ചിത്രം ആടുജീവിതത്തിന്റെ തയ്യാറെടുപ്പിനായി ശരീര ഭാരം കുറച്ച് ഇപ്പോൾ കേരളത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് പൃഥ്വിരാജ്. ആടുജീവിതത്തിന്റെ ചിത്രീകരണം പൂർത്തിയായതിനു ശേഷം ആയിരിക്കും അയൽവാശി എന്ന ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുക. ഈ ചിത്രത്തിൽ താരത്തിനൊപ്പം ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ വർഷം റിലീസായ മാഫിയ, ഫോറൻസിക് എന്നീ ചിത്രങ്ങളിലെല്ലാം ജേക്സ് ബിജോയുടെ സംഗീതം ഉണ്ടായിരുന്നു