എഴുപത് എണ്‍പതുകളില്‍ മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളായിരുന്നു ജലജ. വിവാഹ ശേഷം സിനിമ വിട്ടെങ്കിലും ജലജ ഒരുപാട് നാളുകള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ്. മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക്കിലൂടെയാണ് ജലജയുടെ തിരിച്ചു വരവ്. ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണു ജലജ സിനിമയിലേക്ക് തിരികെ എത്തുന്നത്.
സ്കൂള്‍ ടീച്ചറുടെ വേഷത്തിലാണ് ജലജ ചിത്രത്തില്‍ എത്തിയത്. ചിത്രത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജലജയുടെ ചെറുപ്പകാലം ചെയ്തത് ജലജയുടെ മകള്‍ ദേവിയാണ്. അമ്മയുടെ തിരിച്ചു വരവും മകളുടെ അരങ്ങേറ്റവും എന്ന പ്രത്യേകതയുണ്ട് മാലിക്കിന്.
മഹേഷ് തന്നെ വിളിച്ചപ്പോള്‍ ആദ്യം കരുതിയത് മകളെ സിനിമയിലെ വിളിക്കാനായിരിക്കുമെന്നായിരുന്നു എന്ന് ജലജ പറയുന്നു. ദേവിയ്ക്ക് എന്താ റോള്‍ താന്‍ ചോദിച്ചപ്പോഴാണ് ദേവിയ്ക്കല്ല, തനിക്കാണ് റോള്‍ എന്ന് മഹേഷ് പറഞ്ഞു. കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ മകള്‍ ദേവിയോട് ആവശ്യപ്പെട്ടതും മഹേഷ് തന്നെയാണെന്നും ജലജ വെളിപ്പെടുത്തി.