ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ.
ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ് വിശ്വ വിഖ്യാതമായ ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ ദിവസം നടന്നു.ടോറോന്റോയിൽ ഗംഭീര നിരൂപണങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ വിശ്വവിഖ്യാതമായ റോട്ടൻടൊമാറ്റോ വെബ്സൈറ്റിലും ഇടം പിടിച്ചിരിക്കുകയാണ് ചിത്രം.ഹൊറർ, ത്രില്ലർ, സയൻസ് ഫിക്ഷൻ വിഭാഗത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളിൽ ഒന്ന് ജല്ലിക്കട്ട് ആണെന്നത് മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒന്നാണ്.ചിത്രം ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്.നൂറുകണക്കിന് ആളുകൾ, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങൾ ‘മാഡ് മാക്സ്’ സിനിമകളെ അനുസ്മരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സ്പീൽബെർഗ് ചിത്രം ജാസിനോടും ചിലപ്പോൾ സാദൃശ്യം തോന്നിയേക്കാം. യഥാര്ഥ പോത്തിനെ വളരെക്കുറച്ചു മാത്രമാണ് ഉപയോഗിച്ചതെങ്കിലും സിനിമയിൽ ഉടനീളം അതിന്റെ സാന്നിധ്യം ഉറപ്പാക്കാൻ അണിയറപ്രവർത്തകർക്കായി. ചിത്രീകരണത്തിനിടയിൽ ആർക്കും ഒരപകടവും സംഭവിക്കാതെ ഇത് പൂർത്തിയാക്കാൻ സാധിച്ചുവെന്നതാണ് അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. ഈ വർഷത്തെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ സിനിമാ അനുഭവമായിരിക്കും ജല്ലിക്കെട്ട്,റോട്ടൻ ടോമാറ്റോസ് കുറിക്കുന്നു.