ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ.
ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ് വിശ്വ വിഖ്യാതമായ ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ ഇന്നലെ നടന്നു.ലിജോ ജോസ് പെല്ലിശേരി, എസ് ഹരീഷ്, നായകവേഷത്തിലെത്തിയ ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന് തുടങ്ങിയവര്‍ സ്ക്രീനിംഗില്‍ പങ്കെടുത്തു.അതിഗംഭീര റിപ്പോർട്ടുകളാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ചിത്രത്തെ കുറിച്ച് പറയുന്നത്.മലയോര മേഖലയിലെ ഒരു ഗ്രാമത്തിലെ പോത്ത് കയർ പൊട്ടിച്ചോടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന് ആധാരം.