ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ.
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തിരുന്നു. ഗംഭീര പ്രതികരണമാണ് ടീസറിന് ലഭിച്ചത്.ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ ലീക്ക് ആയി എന്ന വാർത്തയാണ് പുതിയതായി പുറത്ത് വരുന്നത്.എങ്ങനെയാണ് ട്രയ്ലർ ലീക്ക് ആയതെന്ന് വ്യക്തമായിട്ടില്ല.ലീക്ക് ആയ ട്രയ്ലറിന് ഗംഭീര പ്രതികരണം തന്നെയാണ് ലഭിക്കുന്നത്.മലയാള സിനിമ ഇന്നേവരെ കാണാത്ത മേക്കിംഗ് ആയിരിക്കും ചിത്രത്തിന്റെത് എന്ന് ഷോട്ടുകൾ ഉറപ്പ് നൽകുന്നു.
ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ് വിശ്വ വിഖ്യാതമായ ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ മാസം നടന്നു.ടോറോന്റോയിൽ ഗംഭീര നിരൂപണങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ വിശ്വവിഖ്യാതമായ റോട്ടൻടൊമാറ്റോ വെബ്സൈറ്റിലും ഇടം പിടിച്ചിരുന്നു ചിത്രം.