ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും ഹാസ്യത്തിന്റെ വസന്തകാലം എത്തിയിരിക്കുകയാണ്. സമ്പൂർണ കോമഡി ചിത്രമായ ജാൻ എ മൻ നവംബറിൽ തിയറ്ററുകളിലേക്ക് എത്തും. മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന സമ്പൂർണ കോമഡി എന്റർടയിനർ ആയിരിക്കും ജാൻ എ മൻ. അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും സിനിമയിലുണ്ട്.
ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഒരുഫാമിലി എന്റടെയ്നർ ആണ് ചിത്രം. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു തണ്ടാശേരി ആണ്. ചിയേഴ്സ് എന്റർടയിൻമെന്റ്സിന്റെ ബാനറിൽ വികൃതി എന്ന സിനിമക്ക് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് സിനിമാ നിർമ്മിക്കുന്നത്.
സലാം കുഴിയിൽ, ജോൺ പി എബ്രഹാം എന്നിവരാണ് സഹനിർമ്മാതക്കൾ. സഹരചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം – ബിജിബാല്‍, എഡിറ്റര്‍ – കിരണ്‍ദാസ്, കോസ്റ്റ്യും മാസ്റ്റര്‍ – ഹംസം, കലാസംവിധാനം – വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് – ആര്‍ജി വയനാടന്‍, സ്റ്റില്‍ – വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്ട്രോളര് – പി കെ ജിനു, സൗണ്ട് മിക്സ് – എംആര്‍ രാജാകൃഷ്ണന്, സൗണ്ട് ഡിസൈന്‍ – വിക്കി, കിഷന് (സപ്താ റെക്കോര്‍ഡ്സ്), വിഎഫ്എക്സ് – കൊക്കനട്ട് ബഞ്ച്, പി ആർ ഒ – ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര് വൈശാഖ് സി വടക്കേവീട് എന്നിവരാണ്.