മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത് ബാലു വര്‍ഗീസ്, അര്ജുന് അശോകന്, ബേസില്‍ ജോസഫ്, ഗണപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ജാന്‍ എ മന്. റിലീസായ ദിവസം തന്നെ വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന്. മലയാളത്തിലെ യുവതാരങ്ങള്‍ക്ക് പുറമേ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നവംബര്‍ 19നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
സിദ്ധാര്‍ഥ് മേനോന്, അഭിരാം രാധാകൃഷ്ണന്, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
ചിദംബരവും ഗണപതിയും, സപ്നേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വികൃതി’ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.