2004ൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാക്ക്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി ഒരു സുന്ദരിക്കുട്ടി എത്തിയിരുന്നു. ഈ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചതിനുശേഷം നിരവധി ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്. ജാനകി കൃഷ്ണൻ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. തൊമ്മനും മക്കളും, രാപ്പകല്‍, അനന്തഭദ്രം, ഒരു ഇന്ത്യൻ പ്രണയകഥ, തൊമ്മനും മക്കളും തമിഴ് പതിപ്പ് മജ, മാസ്റ്റേഴ്സ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നി സിനിമകളിലും താരം വേഷമിട്ടു.
പിന്നീട് അഭിനയ ജീവിതത്തിൽ നിന്നും ജാനകി ഒരു ബ്രേക്ക് എടുത്തു. പഠന ആവശ്യങ്ങൾക്ക് വേണ്ടി ആയിരുന്നു അത്. നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ ജാനകി പിന്നീട് ഒരു കോർപറേറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അടുത്തിടെ ജോലി രാജിവെച്ച് താരം വീണ്ടുമൊരു ചിത്രത്തിൽ അഭിനയിച്ചു. ലവ് എഫ് എം എന്നായിരുന്നു ചിത്രത്തിന്റെ പേര്. ദീർഘകാലത്തെ പ്രണയത്തിനു ശേഷം 2019 ൽ ജാനകി അഭിഷേകിനെ വിവാഹം ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി ജാനകി പങ്കുവയ്ക്കുകയാണ്. താൻ ഒരു അമ്മയായി എന്നും ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതെന്നും ജാനകി പറയുന്നു.