ബോളിവുഡിലെ താര സുന്ദരി എന്ന ശ്രീദേവിയുടെ മകൾ ആണ് ജാൻവി കപൂർ. ഇപ്പോഴിതാ, ‘റൂഹി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് ഷൂട്ടിനിടെ ജാന്‍വി ധരിച്ച ഗൗണിന്റെ വിലയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ജാന്‍വി ധരിച്ച നിയോണ്‍ ഗ്രീന്‍ കളറിലുള്ള അസിമെട്രിക്കല്‍ ഡ്രസ്സിന് 2.74 ലക്ഷം രൂപയാണ് വില. അലക്സ് പെറിയാണ് ഈ ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മനോഹരമായ ഈ ഡ്രസ്സിലുള്ള ഏതാനും ചിത്രങ്ങള്‍ ജാന്‍വിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
കൂടാതെ താരം പങ്ക് വെച്ച വേറെ ഫോട്ടോഷൂട്ടിലുള്ള വസ്ത്രങ്ങളുടെ വില കേട്ടും ആരാധകർ അമ്പരന്നിരിക്കുകയാണ്. പോസ്റ്റർ ഗേൾ ക്ലോത്തിങ്ങ് റേഞ്ചിലുള്ള ഒരു ക്രിസ്റ്റലൈസ്ഡ് ബംബി ടോപ്പിന് മാത്രം വില 374.90 ഡോളറാണ്. അത് ഏകദേശം ഇരുപത്തേഴായിരം ഇന്ത്യൻ റുപ്പിക്ക് മുകളിൽ വരും.