Categories: MalayalamNews

ഇന്ന് ഞാൻ സംഗീത സംവിധായകനായി നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നതിനു കാരണം ഈസ്റ്റ് കോസ്റ്റ് വിജയനാണ്; വികാരഭരിതനായി ജയചന്ദ്രൻ

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ചില ന്യുജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ആയിരുന്നു. ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത് ജയചന്ദ്രൻ ആണ്. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഈ ചിത്രത്തിലൂടെ ഒരുമിക്കുന്നത്. ഓഡിയോ ലോഞ്ചിനിടയിൽ പ്രസംഗിച്ചുകൊണ്ടിരിക്കവേ ആണ് ജയചന്ദ്രൻ തന്റെ ഭൂതകാലം ഓർത്തെടുത്ത് പറഞ്ഞത്.

ഒരു കലാകാരന്റെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവും. അത്തരം ഒരു ഇറക്കം എന്റെ ജീവിതത്തിലും സംഭവിച്ചു. അന്ന് എന്തു ചെയ്യണം എങ്ങോട്ട് പോകണം എന്നറിയാതെ നില്‍ക്കുന്ന അവസരത്തില്‍ വിജയന്‍ സര്‍ എന്നെ വിളിച്ചു. ‘ഓര്‍മാക്കായി’ എന്ന ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍ താങ്കളാണ് എന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ഇപ്പോള്‍ ഞാനിവിടെ സംഗീത സംവിധായകനായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതിന്റെ പ്രധാന കാരണം അദ്ദേഹമാണ്. കേവലം ഒരു നന്ദി എന്ന വാക്ക് കൊണ്ട് മാത്രം അദ്ദേഹം എനിക്ക് ചെയ്ത് തന്നതിനൊന്നും പകരം ആവില്ല എന്നും ജയചന്ദ്രൻ പറഞ്ഞു.

webadmin1

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago