വർണ്ണനകൾക്ക് അതീതമായി സൃഷ്ട്ടിച്ചെടുത്ത എവർഗ്രീൻ ക്ലാസിക്ക് ആണ് പദ്മരാജന്റെ തൂവാനത്തുമ്പികൾ. മോഹൻലാൽ നായകനായി എത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി വിലയിരുത്തപ്പെടുന്നു.മണ്ണാർത്തൊടി ജയകൃഷ്ണനെ ഏത് മലയാളിയാണ് മറക്കുവാൻ പോകുന്നത്.
ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊപ്പം തന്നെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയവയായിരുന്നു ചിത്രത്തിലെ ലൊക്കേഷനുകളും.ഇതിൽ തന്നെ ഏറ്റവും പ്രധാന ഒരു ലൊക്കേഷനായിരുന്നു ജയകൃഷ്ണന്റെ വീട്.ചിത്രത്തിലെ ജയകൃഷ്ണന്റെ വീടിന്റെ പുതിയ രൂപം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.32 വർഷത്തെ പഴക്കം സിനിമയ്ക്കുണ്ടെങ്കിലും വീട് ഇപ്പോളും പുതുപുത്തൻ പോലെ തന്നെ നിൽക്കുന്നു.അനുപമായ കാവ്യഭംഗി പോലെ തൂവാനത്തുമ്പികൾ നിലനിൽകുമ്പോളും ജയകൃഷ്ണന്റെ മണ്ണാർത്തൊടിയും അതേ പ്രസാദത്തോടെ നിലനിൽക്കുന്നു.