ഡയറക്ടർ മണിരത്നം ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ്. അദ്ദേഹത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൽ സെൽവൻ ആയിരിക്കും ഇനി ചെയ്യുവാൻ പോകുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ സ്വന്തം ജയറാമും വേഷമിടുന്നുണ്ട്. ജയറാം ആദ്യമായി അഭിനയിക്കാൻ പോകുന്ന മണിരത്നം ചിത്രമായിരിക്കും ഇത്.
ചിത്രം ഇപ്പോൾ പ്രീപ്രൊഡക്ഷൻ സ്റ്റേജിലാണ്. ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തിൽ തുടങ്ങും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. ജയറാമിന്റെ ഏറ്റവും പുതിയ റിലീസുകൾ പട്ടാഭിരാമനും, മാർക്കോണി മത്തായിയുമാണ്.ജയറാം ഇനി ഒരു വർഷത്തിന് ശേഷമേ മലയാളത്തിലേക്ക് തിരിച്ചെത്തു എന്ന വാർത്തകളും ഇപ്പോൾ ലഭിക്കുന്നുണ്ട്. അല്ലു അർജുൻ നായകനായ ഒരു തെലുങ്ക് ചിത്രത്തിലാണ് ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.