മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, വിക്രം പ്രഭു എന്നിവരോടൊപ്പം തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വൻ കാകുമാനു, ശരത് കുമാർ, പ്രഭു, കിഷോർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതിയും ചിലപ്പോൾ ചിത്രത്തിന്റെ ഭാഗമായേക്കും. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജയറാം ലൊക്കേഷൻ എത്തി ചേർന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ചിത്രത്തിലെ ലൊക്കേഷനിൽ എന്നും ഐശ്വര്യലക്ഷ്മി ചിത്രങ്ങൾ പങ്കു വെച്ചിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മണിരത്നവും കുമാരവേലും ചേർന്നാണ് . സംഭാഷണം ജയ മോഹനും, സംഗീതം എ.ആർ റഹ്മാനും, ഛായാഗ്രഹണം- രവി വർമനും, കലാസംവിധാനം- തോട്ടാ ധരണിയും, വസീം ഖാനും എഡിറ്റിങ്- ശ്രീകർ പ്രസാദും, സംഘട്ടനം-ശ്യാം കൗശലും, വസ്ത്രാലങ്കാരം- ഏക്ത ലഖാനിയും നൃത്തസംവിധാനം- ബൃന്ദ മാസ്റ്ററും, പി.ആർ.ഒ- ജോൺസനുമാണ് നിർവഹിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ചിത്രമൊരുക്കുന്നത്.
കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് ചിത്രം അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ കൃതി.പൊന്നിയിൻ സെൽവനെ ആസ്പദമാക്കി എം.ജി.ആർ ഒരു സിനിമ നിർമിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് പക്ഷെ ആ സിനിമ ഉപേക്ഷിച്ചു. . 2012-ൽ ഈ സിനിമയുടെ ജോലി മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പദ്ധതി നീണ്ടുപോയി.