മലയാളികളുടെ പ്രിയതാരം ജയറാമിന്റെ പുതിയ ലുക്ക് തരംഗമാകുന്നു .തടികുറച്ച് മെലിഞ്ഞ ലുക്കിലാണ് ജയറാം ഇപ്പോൾ എത്തിയിരിക്കുന്നത്. പുതിയ ചിത്രത്തിന് വേണ്ടിയാണ് ജയറാമിന്റെ ഈ മാറ്റം. എന്നാൽ മലയാള ചിത്രത്തിന് വേണ്ടി അല്ല ,ഒരു തെലുങ്ക് ചിത്രത്തിനു വേണ്ടിയാണ് ജയറാം ഈ മേക്കോവർ നടത്തിയത്. അല്ലു അർജുൻ നായകനാകുന്ന അടുത്ത ചിത്രത്തിലാണ് ജയറാം ഈ ലുക്കിൽ പ്രത്യക്ഷപ്പെടുക.
ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയറാം തന്നെ തന്റെ ഫേസ്ബുക്ക് പേജിൽ ചിത്രം പുറത്തുവിടുകയായിരുന്നു. ചിത്രം ഉടനടി സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറി. കണ്ണൻ താമരക്കുളം ഒരുക്കുന്ന പട്ടാഭിരാമൻ ആണ് ജയറാമിന്റെ അടുത്ത റിലീസ് ചിത്രം. വെങ്കട്ട് പ്രഭു ഒരുക്കുന്ന പാർട്ടിയിലും ജയറാം അഭിനയിക്കുന്നുണ്ട്.