മെലിഞ്ഞ് മസില്മാന് ലുക്കില്‍ ചുള്ളനായുള്ള ജയറാമിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. 50 ദിവസം കൊണ്ട് ജയറാം മെലിഞ്ഞ് സുന്ദരനായ ചിത്രം ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചത്. തെലുങ്ക് താരമായ അല്ലു അർജുൻ നായകനായെത്തുന്ന ചിത്രത്തിനു വേണ്ടിയാണ് ജയറാം ഈ മേക്ക് ഓവർ നടത്തിയത്.
ചിത്രത്തിൽ ജയറാമിന്റെ ജോഡിയായി എത്തുന്നത് തബുവാണ് എന്ന വാർത്തകളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അത് സ്ഥിരീകരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും തബുവുമായുള്ള ജയറാമിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ജയറാം തന്നെയാണ് ഫേസ്ബുക്കിലൂടെ അല്ലു അർജുൻ ചിത്രത്തിൽ തന്റെ ജോഡി തബു ആണ് എന്ന വിവരവും ഒപ്പം ഈ ചിത്രവും പങ്കുവെച്ചത്. ഈ വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.