ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പട്ടാഭിരാമൻ’.. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിമ്മിക്കുന്നത്.ഷീലു അബ്രഹാം ,മിയ ജോര്‍ജ്,മാധുരി,പ്രിയ നമ്പ്യാർ, അനുമോൾ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദിനേശ് പള്ളത്ത് ആണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. രവിചന്ദ്രനാണ് ഈ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന നാലാമത് ചിത്രമാണ് പട്ടാഭിരാമൻ.ഒരു സ്വകാര്യ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് പങ്ക് വെക്കുന്നതിനിടെ ലാലേട്ടനോടും മമ്മൂക്കയോടും ഒപ്പം അഭിനയിക്കാൻ ഉള്ള ആഗ്രഹം പങ്കു വെക്കുകയാണ് ജയറാം ഇപ്പോൾ.
തമ്മിൽ കാണുമ്പോൾ ഒക്കെ ഞാൻ ചോദിക്കാറുണ്ട്,എന്നാണ് നമ്മൾ തമ്മിൽ ഒരു സിനിമയെന്ന്. സമയം ആകട്ടെടാ നമ്മുക്ക് ഒരെണ്ണം ചെയ്യാം എന്നാണ് അപ്പോൾ അവർ മറുപടി നൽകുക.ആ രണ്ട് ചേട്ടന്മാരുടെ അനിയൻ അല്ലെ ഞാൻ.എപ്പോൾ വിളിച്ചാലും കൂടെ ചെന്ന് അഭിനയിക്കും,ജയറാം പറഞ്ഞു.