ഒരു ഇടവേളയ്ക്കു ശേഷം കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സംവിധായകനും നടനും ഒരുമിക്കുന്നു. സത്യൻ അന്തിക്കാട് ചിത്രത്തിനൽ വീണ്ടും നായകനായി എത്തുകയാണ് നടൻ ജയറാം. തന്റെ സോഷ്യൽ മീഡിയയിൽ ജയറാം തന്നെയാണ് അതിന്റെ സന്തോഷം പങ്കുവെച്ചത്. ‘വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കൽ കൂടി. ഈ മനോഹരമായ ടീമിനൊപ്പം ഒരിക്കൽ കൂടി ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’ – സത്യൻ അന്തിക്കാടിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് തന്റെ സന്തോഷം ജയറാം പങ്കുവെച്ചത്.
ഒരു ഇടവേളയ്ക്കു ശേഷമാണ് ജയറാമും സത്യൻ അന്തിക്കാടും ഒരുമിക്കുന്നത്. ജയറാമിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ നൽകിയ സംവിധായകൻ കൂടിയാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ ചിത്രത്തിൽ വീണ്ടും അഭിനയിക്കുന്നതിന്റെ സന്തോഷം ജയറാം പങ്കുവെച്ചു. ഇക്കഴിഞ്ഞ വിജയദശമി ദിനത്തിൽ ആയിരുന്നു സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിൽ കഴിഞ്ഞദിവസമാണ് ജയറാം ജോയിൻ ചെയ്തത്.
ഒരു ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സത്യൻ അന്തിക്കാട് ചിത്രത്തിനുണ്ട്. വിജയദശമി ദിനത്തിൽ ആയിരുന്നു മീര ജാസ്മിൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ഓപ്പൺ ഡേറ്റുകൾ ആയിരുന്നു ജയറാം സംവിധായകന് നൽകിയത്. പതിനൊന്നു വർഷങ്ങൾക്കു ശേഷമാണ് ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലേക്ക് ജയറാം എത്തുന്നത്.
View this post on Instagram