ജയറാം,സുരേഷ് ഗോപി,മഞ്ജു വാര്യർ എന്നിവരുടെ ഗംഭീര പ്രകടനത്താൽ ബോക്സ് ഓഫീസിൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രമാണ് ‘സമ്മർ ഇൻ ബത്ലഹേം’ .ഈ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും എത്തിയിരുന്നു. അഞ്ചുനായികമാരായിരുന്നു ഈ സിനിമയിൽ ഉണ്ടായിരുന്നത്. കലാഭവൻ മണി, ജനാർദ്ദനൻ സുകുമാരി എന്നിവർ മികച്ച വേഷങ്ങളും ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിരുന്നു. പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ട്രേഡ് മാർക്ക് ചിത്രങ്ങളിൽ ഒന്നാണ്.ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന രീതിയിൽ നേരത്തെ വാർത്തകൾ വന്നിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന് മനസ്സ് തുറക്കുകയാണ് ജയറാം.
“ഞാനൊരാള് മാത്രം തീരുമാനിച്ചാല്‍ പറ്റില്ലല്ലോ. അത് രഞ്ജിത്ത് തീരുമാനിക്കണം,സിബി മലയില്‍ തീരുമാനിക്കണം, ബാക്കിയുളള അതിലെ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം തീരുമാനിച്ചാല്‍ നമ്മള് എപ്പോഴെ റെഡിയാണ്. സിബി മലയിൽ മുന്‍പ് പറഞ്ഞിരുന്നു രണ്ടാമതും ചെയ്യണമെന്ന്. പിന്നീടെന്തോ അത് മുന്പോട്ടേക്ക് നീങ്ങിയില്ല”ജയറാം പറഞ്ഞു. രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.1998ൽ റിലീസായ ചിത്രം മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗസ്റ്റ് റോളുകളിൽ ഒന്നായി വാഴ്ത്തപ്പെടുന്നു.