ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളികൾക്ക് സുപരിചിതയായ ചലച്ചിത്ര താരം ജയശ്രീ ശിവദാസിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയ കീഴടക്കുന്നു. മുടി ചുരുട്ടി കളർ ഒക്കെ കൊടുത്ത് തനി നാടൻ ലുക്കിൽ നിന്നും മോഡേൺ ലുക്കിലേക്ക് എത്തിയിരിക്കുകയാണ് പ്രിയ താരം. സെലിബ്രിറ്റി മേക്കപ്പ് ടീമായ സജിത്ത് & സുജിത്താണ് ഈ മേക്കോവറിന് പിന്നിലുള്ളത്.
നെല്ലങ്കര ഐശ്വര്യ ഹൌസില്‍ പി.ശിവദാസ്,എം. സ്വപ്ന ദമ്പതികളുടെ മൂത്ത മകളായ ജയശ്രീ ബ്ളസി സംവിധാനം ചെയ്ത ഭ്രമരം സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ഇരുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച ജയശ്രീ ശിവദാസ് ഡോ. ലൌ, പുള്ളിമാന്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, വര്‍ഷം, ഇതുവഴി തിരിയുന്നിടം, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൂടാതെ 1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ നായികയായും വേഷമിട്ടിട്ടുണ്ട്.