കേരളം വീണ്ടും പ്രളയ ഭീഷണി നേരിടുമ്പോൾ സാന്ത്വന സ്പർശവുമായി എത്തുകയാണ് സിനിമാലോകം ഒന്നാകെ.പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും മലയാള സിനിമ ഒറ്റകെട്ടായിട്ടാണ് സഹായിക്കുന്നത്.ഏറ്റവും അവസാനമായി ജയസൂര്യയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പത്ത് ടെംപററി ടോയ്ലെറ്റുകളാണ് നടന് ജയസൂര്യ നല്കിയത്. കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി അഞ്ച് ടെംപററി ടോയ്ലറ്റുകള് വീതമാണ് നല്കിയത്. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിടുന്നുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് ടോയ്ലറ്റുകള് നല്കുന്നത്.