ജയസൂര്യ നായകനാകുന്ന പുത്തൻ ചിത്രം വെള്ളത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം, ചിത്രത്തിൽ പവർ ടില്ലർ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. ചിത്രീകരണത്തിനിടെ വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ട് പോകുകയായിരുന്നു. അണിയറ പ്രവർത്തകർ കറക്ട് സമയത്ത് ഇടപെട്ടത് കൊണ്ട് വലിയൊരു അപകടമാണ് ഒഴിഞ്ഞ് പോയത്. ഡ്യൂപ്പില്ലാതെ റിസ്ക് ഏറ്റെടുത്തതാണ് ജയസൂര്യ അതിസാഹസികമായ ആ സീൻ അഭിനയിച്ചത്.
ആ ഷോട്ട് തന്നാൽ കഴിയും വിധം നന്നാക്കാൻ താരം എടുത്ത ആത്മധൈര്യം എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘ക്യാപ്റ്റന്റെ’ വമ്പൻ ഹിറ്റിന് ശേഷം ഈ ടീം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് വെള്ളം. ഫ്രണ്ട്ലി പ്രാെഡക്ഷന്സിൻ്റെ ബാനറില്‍ മനു പി നായര്‍, ജോണ്‍ കുടിയാന് മല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
സംയുക്ത മേനോനാണ് ഈ ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്, സിദ്ദിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്നേഹ പാലേരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജിബാലാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. നിധീഷ് നടേരി, ഹരിനാരായണൻ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന് വരികൾ ഒരുക്കുന്നത്. ബിജിത്ത് ബാലയാണ് ചിത്രസംയോജനം.