ആട് 2 എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം മിഥുന് മാനുവല്‍ തോമസ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ടര്‍ബോ പീറ്റര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിവ്.അബെല്‍ ക്രിയേറ്റിവ് മൂവീസിന്റെ ബാനറില്‍ അബെല്‍ പി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.
ഇതിനിടയിൽ മിഥുനിന്റെ തന്നെ വേറെ നിരവധി ചിത്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ആണ് മിഥുന് മാനുവലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കോട്ടയം കുഞ്ഞച്ചന് 2, ആട് 3 എന്നിവയും മിഥുന് മാനുവലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളാണ്.