ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് ജയസൂര്യ. കഥാപാത്രത്തിന്റെ പൂർണതക്കായി ഏതറ്റം വരെ പോകാനും മടിയില്ലാത്ത വ്യക്തി. ഇപ്പോഴിതാ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ച ഫോട്ടോ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. യേശുക്രിസ്തുവായിട്ടാണ് ഒരു ആരാധകൻ ജയസൂര്യയെ വരച്ചിരിക്കുന്നത്. പ്രേതം 2 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു ഇന്റർവ്യൂവിൽ ജയസൂര്യ പറഞ്ഞ വാക്കുകളാണ് വിഷ്ണു എന്ന ആരാധകനിലെ കലാകാരനെ ഉണർത്തിയത്.
ജോസഫ് അന്നംകുട്ടി ജോസിന് ഒപ്പമുള്ള അഭിമുഖത്തിലാണ് പാഷൻ ഓഫ് ദി ക്രൈസ്റ്റിലെ പോലെ യേശു ക്രിസ്തുവിന്റെ വേഷത്തിൽ അഭിനയിക്കണമെന്ന് താരം പറഞ്ഞത്. അങ്ങനെ ഒരു ആശയത്തിൽ നിന്നുമാണ് ഈ ചിത്രം ഉരുത്തിരിഞ്ഞു വന്നത്. എന്തായാലും യേശു ക്രിസ്തുവാകാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും കടമറ്റത്ത് കത്തനാരാകാനുള്ള തയ്യാറെടുപ്പിലാണ് താരം. കൂടാതെ അപ്പസ്തോലൻ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.