അമേരിക്കയിൽ വച്ചു നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സിൻസിനാറ്റിയിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി നടൻ ജയസൂര്യ . അഞ്ഞൂറോളം സിനിമകളാണ് ഇന്ത്യയിൽ ഈ മേളയിൽ മത്സരിച്ചത്.രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.
പുരസ്കാരനേട്ടം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും ജയസൂര്യ പറഞ്ഞു. സംവിധായകൻ രഞ്ജിത്ത് ശങ്കറിനും സിനിമയിലെ അണിയറ പ്രവര്‍ത്തകർക്കും നന്ദി പറയാനും ഉപയോഗിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു.