വിവാഹവാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും ഭാര്യ സരിത ജയസൂര്യയും. പതിനെട്ടാം വിവാഹവാർഷികകമാണ് കഴിഞ്ഞദിവസം താരങ്ങൾ ആഘോഷിച്ചത്. ജയസൂര്യയും ഭാര്യ സരിത ജയസൂര്യയും വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ‘ഒന്നിച്ചുള്ള 18 വർഷങ്ങൾ, ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം’ എന്ന് കുറിച്ചാണ് ഭാര്യ സരിതയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ജയസൂര്യ പങ്കുവെച്ചത്.
ജയസൂര്യ – സരിത ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മകൻ അദ്വൈതും മകൾ വേദയും. മക്കൾക്കും ബന്ധുക്കൾക്കും ഒപ്പം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഭാര്യ സരിതയ്ക്കൊപ്പം പ്രണയം പങ്കു വെയ്ക്കുന്നതിന്റെയും കേക്ക് മുറിക്കുന്നതിന്റെയും എല്ലാം ചിത്രങ്ങൾ ജയസൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് ജയസൂര്യയ്ക്കും സരിത ജയസൂര്യയ്ക്കും ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയത്. ശിവദ, രചന നാരായണൻകുട്ടി, അഹാന കൃഷ്ണ, സംവൃത എന്ന് തുടങ്ങി സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് ആശംസകളുമായി എത്തിയത്.