ജയസൂര്യ നായകനായ തൃശൂർ പൂരത്തിനിടെ ഷൂട്ടിങ്ങിനിടെ താരത്തിന് പരിക്ക്.ഫൈറ്റ് രംഗങ്ങൾ ചിത്രികരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിറകിൽ പരിക്കേൽക്കുകയായിരുന്നു. ജയസൂര്യയെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇപ്പോൾ കുറച്ച് ദിവസങ്ങളായി ഫൈറ്റ് രംഗങ്ങൾ ആയിരുന്നു ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്.അതിന്റെ തളർച്ച താരത്തിന് ഉണ്ടായിരുന്നു.തല കറങ്ങി വീണ താരം ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് ചെന്നിടിച്ചത്.
ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം.രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .രതീഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രകാശ് വേലായുധം ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.ചിത്രത്തിൽ നായികയായി എത്തുന്നത് അനു സിത്താരയാണ്.