അനശ്വര നായകൻ സത്യൻ മാഷിന്റെ ജീവിതം സിനിമയാകുന്നു.ജയസൂര്യ തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്.
നവാഗതനതായ രതീഷ് രഘു നന്ദൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിക്കുന്നത്.സത്യൻ മാഷിന്റെ നാല്പത്തിയെട്ടാം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.
നവാഗതനതായ “രതീഷ് രഘു നന്ദൻ” ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത് വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ ” Friday Film House” ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കൂടുതൽ വിശേഷങ്ങൾ പിന്നീട് പറയാം
എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ
Fan made poster ….Thameer mango…